വിവാഹത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ച് നടൻ ബാലയും ഭാര്യ കോകിലയും. തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചെന്നും ബാല പറയുന്നു.
എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷിമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്.
പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല.
ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി.
നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം.’’ബാല പറയുന്നു.