Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kanchipuram

കാ​ഞ്ചീ​പു​ര​ത്ത് 4.5 കോ​ടി ക​വ​ർ​ന്ന സം​ഭ​വം: അ​ഞ്ചു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കാ​ഞ്ചീ​പു​ര​ത്ത് ഹൈ​വേ​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു മ​ല​യാ​ളി​ക​ളെ ത​മി​ഴ്നാ​ട്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ർ ത​ട​ഞ്ഞ് 4.5 കോ​ടി ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

മ​ല​യാ​ളി​ക​ളാ​യ സ​ന്തോ​ഷ്‌, സു​ജി​ത് ലാ​ൽ, ജ​യ​ൻ, മു​രു​ക​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രാണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം, പാ​ല​ക്കാ​ട്‌, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. കാ​ഞ്ചി​പു​രം പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ‍​വ​ർ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ത്തി​ലെ മ​റ്റ് 12 പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. 17 അം​ഗ​സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മും​ബൈ സ്വ​ദേ​ശി​യു​ടെ ലോ​ജി​സ്റ്റി​ക്സ് ക​മ്പ​നി​യു​ടെ എ​സ്‌​യു​വി ത​ട​ഞ്ഞാ​യി​രു​ന്നു മോ​ഷ​ണം.

മും​ബൈ ബോ​ര്‍​വാ​ലി സ്വ​ദേ​ശി ജ​തി​ന്‍റെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. 2017 മു​ത​ല്‍ കൊ​റി​യ​ര്‍ ക​മ്പ​നി ന​ട​ത്തി​യി​രു​ന്ന ജ​തി​ന്‍, ക​മ്മി​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​മെ​മ്പാ​ടും പ​ണ​വും വി​ല​യേ​റി​യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ നാ​ല​ര​ക്കോ​ടി രൂ​പ​യു​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ചെ​ന്നൈ​യി​ലെ സൗ​ക്കാ​ര്‍​പെ​ട്ടി​ലേ​ക്കു പ​ണ​വു​മാ​യി ര​ണ്ടു ഡ്രൈ​വ​ര്‍​മാ​രെ അ​യ​ച്ചി​രു​ന്നു. വാ​ഹ​നം ചെ​ന്നൈ-​ബെം​ഗ​ളു​രു ദേ​ശീ​യ​പാ​ത വ​ഴി കാ​ഞ്ചീ​പു​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍, കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള 17 പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്ന് കാ​റു​ക​ളി​ലാ​യെ​ത്തി കാ​ര്‍ ത​ട​ഞ്ഞ് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ര്‍ കൈ​ക്ക​ലാ​ക്കി.

ആ​ര്‍​ക്കോ​ട്ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​റും ഡ്രൈ​വ​ര്‍​മാ​രെ​യും ഉ​പേ​ക്ഷി​ച്ച് പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ്ര​ത്യേ​ക സം​ഘം രൂ​പവത്​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ക​വ​ര്‍​ച്ച​സം​ഘം കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം അഞ്ചുപേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 12 പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നു പോലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ഒ​രു സം​ഘം കേ​ര​ള​ത്തി​ല്‍ ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Latest News

Up