Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kadakasery Ideal

സംസ്ഥാന സ്കൂൾ മീറ്റ്: ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​ല്‍ ഐ​ഡി​യ​ലി​ന്‍റെ നാ​ലാ​മൂ​ഴം

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​മൂ​ഴ​വും ചാ​മ്പ്യ​ന്‍ സ്‌​കൂ​ളാ​യി ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍. നാ​ലു വ​ര്‍​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യ ചാ​മ്പ്യ​ന്‍ പ​ട്ടം ഇ​ക്കു​റി​യും മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ നി​ല​നി​ര്‍​ത്തി. എ​ട്ടു സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​യി 78 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഐ​ഡി​യ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ കു​തി​പ്പ്.

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​നി​ലും ഹൈ​ജം​പി​ലും ഐ​ഡി​യ​ല്‍ സ്‌​കൂ​ള്‍ പെ​ണ്‍​പ​ട സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍, സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ ​സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പ്, 600മീ​റ്റ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ന്‍, 5000 മീ​റ്റ​ര്‍ ന​ട​ത്തം എ​ന്നി​വ​യി​ലാ​ണ് ഐ​ഡി​യ​ലി​ന്‍റെ മ​റ്റു സു​വ​ര്‍​ണ നേ​ട്ടം.

24 ആ​ണ്‍​കു​ട്ടി​ക​ളും 26 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 50 അം​ഗ സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ഷാ​ഫി അ​മ്മാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്‌​കൂ​ളി​ലെ ചി​ട്ട​യാ​ര്‍​ന്ന കാ​യി​ക പ​രി​ശീ​ല​നം.

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ സി.​പി. ആ​ഷ്മി​ക ര​ണ്ടു സ്വ​ര്‍​ണം നേ​ടി. കെ. ​മു​ഹ​മ്മ​ദ് അ​ര്‍​ഷ​ല്‍, അ​ല​ന്‍ ജോ​സ​ഫ് അ​നീ​ഷ്, സു​നീ​ഷ്, എ.​കെ. മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്‍, ജെ​റി​ന്‍ മ​നോ​ജ്, കെ. ​മു​ഷ്താ​ഖ് എ​ന്നി​വ​രാ​ണ് ഐ​ഡി​യ​ലി​നു സ്വ​ര്‍​ണം സ​മ്മാ​നി​ച്ച മ​റ്റു താ​ര​ങ്ങ​ള്‍.

ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഇ​ന​ങ്ങ​ളി​ല്‍ ഒ​രേ​പോ​ലെ പ​രി​ശീ​ല​നം ന​ല്കി​യാ​ണ് ഐ​ഡി​യ​ല്‍ കാ​യി​ക രം​ഗ​ത്ത് ത​ങ്ങ​ളു​ടെ മി​ക​വ് തെ​ളി​യി​ക്കു​ന്ന​ത്. ജം​പിം​ഗ് പി​റ്റി​ലും ത്രോ ​ഇ​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ​താ​യി കാ​യി​കാ​ധ്യാ​പ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫ്, ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, സ്വി​മ്മിം​ഗ് പൂ​ള്‍ തു​ട​ങ്ങി താ​ര​ങ്ങ​ള്‍​ക്ക് മി​ക​വാ​ര്‍​ന്ന പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്‌​കൂ​ളിലു​ള്ള​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് കാ​യി​ക മേ​ധാ​വി ഷാ​ഫി അ​മ്മാ​യ​ത്ത് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി ചാ​മ്പ്യ​ന്‍ സ്‌​കൂ​ളു​ക​ളെ പ​ല​തി​നേ​യും ഏ​റെ പി​ന്നി​ലാ​യ​ക്കി​യാ​ണ് വ​ട​വ​ന്നൂ​ര്‍ റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യ​ത്. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​വേ​ദ്യ ക​ലാ​ധ​ര്‍ ട്രി​പ്പി​ള്‍ സ്വ​ര്‍​ണ​മാ​ണ് സ്‌​കൂ​ളി​ന് സ​മ്മാ​നി​ച്ച​ത്. വ​ട​വ​ന്നൂ​രു​മാ​യി ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 57 പോ​യി​ന്‍റോ​ടെ തി​രു​നാ​വാ​യ നാ​വാ​മു​ക​ന്ദ സ്‌​കൂ​ളി​നു മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Latest News

Up