NRI
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി.
സെക്രട്ടറി അനിൽകുമാർ ആശംസകൾ അറിയിച്ചു. സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു.
ഗുദൈബിയ ഏരിയ കോഓർഡിനേറ്ററായും സ്പോർട്സ് വിംഗ് കൺവീനറായും അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ. പിള്ള, ലിനീഷ് പി. ആചാരി, സ്മിതേഷ്, മജു വർഗീസ്, ജോസ് മങ്ങാട്, വി.എം. പ്രമോദ് എന്നിവരും ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ ഹെഡുകളും യാത്രയയപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
NRI
സല്‍മാബാദ്: കൊല്ലം പ്രവാസി അസോസിയേഷന് ചില്‍ഡ്രന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം അഞ്ചിന് സമാപിച്ചു. കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടിയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്റിംഗ് എന്ന വിഷയത്തില്‍ ബോധവത്കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് നടത്തിയ ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ടനുഭമായി.
ക്യാമ്പില്‍ വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിദ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകുന്നേരം ചില്‍ഡ്രന്‍സ് വിംഗ് കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ സ്വാഗതം നടത്തിയ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവര്ത്തകന് പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.
തുടര്‍ന്ന് കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ അനൂപ് തങ്കച്ചന് ചടങ്ങിനു നന്ദി അറിയിച്ചു.
ഗ്രൂപ്പ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയും ബെസ്റ്റ് ക്യാമ്പ് പെര്ഫോര്മാര്ക്ക് അല്‍ ഹിലാല്‍ നല്കിയ സൗജന്യ ദന്തല്‍ ക്ലീനിംഗ് വൗച്ചറും സമ്മേളനത്തില്‍ വിതരണം ചെയ്തു. കൂടാതെ ഒരു മാസത്തേക്കുള്ള സൗജന്യ കണ്ണ് പരിശോധന വൗച്ചര്‍, കുട്ടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധന കൂപ്പണ്‍ എന്നിവയുടെ വിതരണവും നടന്നു.
രാവിലെ മുതല്‍ രക്ഷിതാക്കൾക്കായി നടന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിന് നിരവധി പേര് പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷന് ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, കോഓര്‍ഡിനേറ്റര്‍മാരായ ജോസ് മാങ്ങാട് അനൂപ് തങ്കച്ചന്, സിസി അംഗം ലിനീഷ് പി. ആചാരി,
പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷാമില ഇസ്മയില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ, കള്‍ച്ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീസന്തോഷ്, കെപിഎ എസ്സി, സിസി, ഡിസി, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷ്യാമില ഇസ്മായീല്‍, ജ്യോതി പ്രമോദ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
NRI
മനാമ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
വി.എസിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു യുഗം അവസാനിക്കുകയാണ്. നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച വി.എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിരുന്നു.
തീക്ഷണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം അനുഭവിച്ചിരുന്നു. വി.എസിന്റെ നിര്യാണത്തില്‍ കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
50തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ ജോയി സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ്, ഏരിയ സെക്രട്ടറി സാജൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിഫാ ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് ശാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.