അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസെന്റ് എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ഇന്നസെന്റ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നവാഗതനായ സതീഷ് തൻവി ഈ സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് എ.ഡി നിർമിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.
ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് സതീഷ് തൻവി. സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം.
അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയിൽ നിന്നുംതിരുവനന്തപുരത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും അനാർ ക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ. ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ. എഡിറ്റിംഗ്- റിയാസ്. കലാസംവിധാനം - മധു രാഘവൻ. മേക്കപ്പ് - സുധി ഗോപിനാഥ്. കോസ്റ്റ്യും - ഡിസൈസൻ- ഡോണ മറിയം ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ. പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി.
കൊച്ചി, തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.