മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴയെ തുടർന്നു 27 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 119 റണ്‍സെടുത്തു.
ബംഗ്ലാദേശ് നിരയിൽ 36 റണ്‍സെടുത്ത ഷാർമിൻ അക്തറാണ് ടോപ് സ്കോറർ. ശോഭന മോസ്താരി 26 റണ്‍സും നേടി. റൂബിയ ഹൈദർ 13 റണ്‍സും റിതു മോനി 11 റണ്‍സും നേടി. മറ്റാർക്കും ബംഗ്ലാദേശിനായി രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി രാധ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും നേടി. മടുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ 57 റണ്‍സെടുത്തപ്പോൾ വീണ്ടും മഴയെത്തി. ഇതോടെ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയ്ക്കായി പുറത്താകാതെ സ്മൃതി മന്ദന 34 റണ്‍സും അമൻജോത് കൗർ 15 റണ്‍സും നേടി.