പെരിന്തൽമണ്ണ: ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഡോ. സന്തോഷ്കുമാർ അധ്യക്ഷനായിരുന്നു.
കളക്ടർ വി.ആർ. വിനോദ്, നജീബ് കാന്തപുരം എംഎൽഎ, ഡോ. വി.യു. സീതി, ഡോ. കെ.എ. സീതി, ഡോ. അജിത, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. സാമുവൽ കോശി, ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. കെ.വി. ദേവദാസ്, ഡോ. എബ്രഹാം വർഗീസ്, സംസ്ഥാന ട്രഷറർ ഡോ. റോയ്ചന്ദ്രൻ, വുമണ്‍സ് വിംഗ് സംസ്ഥാന ചെയർപേഴ്സണ്‍ ഡോ. അശോക വൽസല,
ഡോ. കൊച്ചു എസ്. മണി, ഡോ. എം. നിഷ, ഡോ. സയ്യിദ് ഫൈസൽ, ഡോ. ഷംജിത്ത്, ഡോ. സത്യജിത്, ഡോ. നിലാർ മുഹമ്മദ്, ഡോ. ഹേമ ശശിധരൻ, ഡോ. സി. ആനന്ദ്, ഡോ. പി. നാരായണൻ എന്നിവർ പ്രസംഗിച്ചു. റോട്ടറി, ലയണ്‍സ്, വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും സമീപ ബ്രാഞ്ചുകളിലെ ഐഎംഎ ഭാരവാഹികളും പങ്കെടുത്തു. പുതിയ പ്രസിഡന്റ് ഡോ. കെ.പി. ഷറഫുദ്ദീൻ പ്രധാന പദ്ധതികളും പരിപാടികളും വിശദീകരിച്ചു.
ഭാരവാഹികൾ: ഡോ. കെ.പി. ഷറഫുദ്ദീൻ (പ്രസിഡന്റ്), ഡോ. ഹേമ ശശിധരൻ, ഡോ. കെ.എ. ജലീൽ (വൈസ് പ്രസിഡന്റ്), ഡോ. സെയ്ദ് ഫൈസൽ (സെക്രട്ടറി), ഡോ. എം. നിഷ, ഡോ. എം. ദിലീപ് (ജോയിന്റ് സെക്രട്ടറി), ഡോ. ടി. രാജീവ് (ട്രഷറർ). ഡോ. ഷാജി അബ്ദുൾഗഫൂർ (സംസ്ഥാന പ്രവർത്തക സമിതി അംഗം).