Kerala
കണ്ണൂർ∙ ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കൊപ്പം മറ്റൊരു പ്രതികൂടി ഇതേ സെല്ലിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് തമിഴ്നാട്ടുകാരനായ സഹതടവുകാരന്റെ മൊഴി.
മഴയായതിനാൽ ശബ്ദം കേട്ടില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു. എന്നാൽ രാവിലെ ഏഴോടെയാണ് ഇയാൾ സെല്ലിലില്ലെന്ന കാര്യം പോലീസിന് ബോധ്യമായത്.
Kerala
കണ്ണൂർ∙ ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. ഒറ്റക്കൈ വച്ച് എങ്ങനെയാണ് ജയിൽ ചാടുന്നത്. ഇതിന് പ്രതിക്ക് തീർച്ചയായും സഹായം കിട്ടിയിട്ടുണ്ടെന്ന് അവർ പ്രതികരിച്ചു.
ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. ഇത്രയും വലിയ ജയിൽ എങ്ങനെ ചാടും. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അവർ പറഞ്ഞു.
പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: ജയില്‍ചാടിയ ഗോവിന്ദച്ചാമിക്കായി സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ ഒന്ന് 1:15നാണ് ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
എന്നാൽ രാവിലെ ഏഴോടെയാണ് ഇയാൾ സെല്ലിലില്ലെന്ന കാര്യം പോലീസിന് ബോധ്യമായത്. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. സൗമ്യാ വധക്കേസ് പ്രതിയാണ് ഗോവിന്ദച്ചാമി.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.