Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Golden Chakra

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സു​വ​ര്‍​ണ ചാ​ക​ര

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​ത്ത​ല​ച്ചുപെ​യ്ത തു​ലാ​മ​ഴ​യ്ക്ക് തു​ല്യ​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്വ​ര്‍​ണ​വേ​ട്ട. സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സു​വ​ര്‍​ണ ചാ​ക​ര.

ഗെ​യിം​സി​ലെ​യും നീ​ന്ത​ലി​ലെ​യും സ​ര്‍​വാ​ധി​പ​ത്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ സ്വ​ര്‍​ണ​ക്കു​തി​പ്പി​ല്‍ 200 അ​ക്ക​വും ക​ട​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ പ​ട്ട​വും ഉ​റ​പ്പി​ച്ച് വീ​ണ്ടും കു​തി​പ്പ് തു​ട​രു​ന്ന​ത്. 202 സ്വ​ര്‍​ണ​വും 145 വെ​ള്ളി​യും 170 വെ​ങ്ക​ല​വു​മാ​യി 1810 പോ​യി​ന്‍റോ​ടെ​യാ​ണ് തി​രു​വ​ന്ത​പു​രം മി​ന്നും മെ​ഡ​ല്‍​നേ​ട്ടം തു​ട​രു​ന്ന​ത്.

ഗെ​യിം​സി​ല്‍ എ​ട്ടി​ന​ങ്ങ​ളി​ലും അ​ത്‌‌​ല​റ്റി​ക്‌​സി​ല്‍ 18 ഫൈ​ന​ലു​ക​ളു​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

90 സ്വ​ര്‍​ണ​വും 54 വെ​ള്ളി​യും 108 വെ​ങ്ക​ല​വും 871 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ടി​ക​യി​ല്‍ തൃ​ശൂ​ര്‍ ര​ണ്ടാ​മ​തും 81 സ്വ​ര്‍​ണ​വും 76 വെ​ള്ളി​യും 85 വെ​ങ്ക​ല​വു​മാ​യി 843 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

65 സ്വ​ര്‍​ണ​വും 81 വെ​ള്ളി​യും 89 വെ​ങ്ക​ല​വു​മാ​യി 789 പോ​യി​ന്‍റോ​ടൈ പാ​ല​ക്കാ​ട് നാ​ലാ​മ​തും 67 സ്വ​ര്‍​ണ​വും 70 വെ​ള്ളി​യും 109 വെ​ങ്ക​ല​വു​മാ​യി 744 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റ​മാ​ണ് അ​ഞ്ചാ​മ​ത്.

Latest News

Up