Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : G.V. Raja

സംസ്ഥാന സ്കൂൾ കായികമേള: സ്പോ​ര്‍​ട്സ് സ്‌​കൂ​ളു​ക​ളി​ല്‍ ജി​.വി രാ​ജാവ്...

തി​രു​വ​ന​ന്ത​പു​രം: തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി സ്പോ​ര്‍​ട്സ് സ്‌​കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ഗ്ര ആ​ധി​പ​ത്യ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ ചാ​മ്പ്യ​ന്മാ​ര്‍. ഏ​ഴു സ്വ​ര്‍​ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 57 പോ​യി​ന്‍റോ​ടെ​യാ​ണ് ജി​വി രാ​ജ​യു​ടെ കു​തി​പ്പ്.

ജി​വി രാ​ജ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ല്‍ ഏ​റ്റ​വും മി​ക​ച്ചു നി​ല്‍​ക്കു​ന്ന​ത് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ശ്രീ​ഹ​രി ക​രി​ക്ക​ന്‍ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​താ​ണ്. 54.24 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​യി​രു​ന്നു ശ്രീ​ഹ​രി​യു​ടെ റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ലും ഹൈ​ജം​പി​ലും 400 മീ​റ്റ​റി​ലും ശ്രീ​ന​ന്ദ സ്വ​ര്‍​ണ​ത്തി​ന് അ​വ​കാ​ശി​യാ​യി.

ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പി​ല്‍ ഇ. ​രോ​ഹി​ത്ത്, 1500 മീ​റ്റ​റി​ല്‍ എ. ​ശി​വ​പ്ര​സാ​ദ്, സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ മു​ഹ​മ്മ​ദ് മൂ​സ എ​ന്നി​വ​രും സ്വ​ര്‍​ണ​നേ​ട്ട​ത്തി​ന് അ​വ​കാ​ശി​ക​ളാ​യി.

ആ​തി​ഥേ​യ ജി​ല്ല​യ്ക്ക് അ​ത്‌ല​റ്റി​ക്സി​ല്‍ മെ​ഡ​ല്‍ നേ​ട്ടം ന​ല്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് ജി​വി രാ​ജ​യു​ടെ താ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു. ആ​ര്‍. ആ​തി​ദേ​വ്, കെ.​പി.​വി. അ​ശ്വ​ന്ത്, ബി. ​അ​ന​ന്ദ​ന്‍, എ. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രി​ലൂ​ടെ ജി​വി​രാ​ജ വെ​ള്ളി നേ​ടി.

പി.​പി. ശി​ഖ, എ. ​ശി​വ​പ്ര​സാ​ദ്, ബി. ​അ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി ജി​വി രാ​ജ​യു​ടെ ചാ​മ്പ്യ​ന്‍ പ​ട്ട​ത്തി​ന് പി​ന്തു​ണ​യേ​കി. 49 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ജി​വി രാ​ജ​യി​ല്‍ നി​ന്നും സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.

അ​ത്‌ല​റ്റി​ക്സി​ല്‍ ആ​തി​ഥേ​യ ജി​ല്ല ആ​കെ നേ​ടി​യ​ത് 69 പോ​യി​ന്‍റാ​യി​രു​ന്നു. അ​തി​ല്‍ 57ഉം ​ജി​വി​രാ​ജ​യു​ടെ വ​ക. സ്പോ​ര്‍​ട്സ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സി​എ​സ്എ​ച്ച് വ​യ​നാ​ട,് കൊ​ല്ലം സാ​യ് എ​ന്നി​വ എ​ട്ടു പോ​യി​ന്‍റു​ക​ള്‍ സ്വ​ന്ത​മാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി.

Latest News

Up