ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ വീഴ്ത്തി സണ്ടർലൻഡ്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സണ്ടർലൻഡ് വിജയിച്ചത്.
ചെൽസിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. നാലാം മിനിറ്റിൽ അലസാൻട്രോ ഗർനാച്ചോയാണ് ചെൽസിലെ മുന്നിലെത്തിച്ചത്. എന്നാൽ 22-ാം മിനിറ്റിൽ സണ്ടർലൻഡ് ഒപ്പമെത്തി.
വിൽസൺ ഐസിഡോറിന്റെ ഗോളിലൂടെയാണ് സണ്ടർലൻഡ് ഒപ്പമെത്തിയത്.
പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതിയിലും മുന്നിലെത്താനായി രണ്ട് ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും നിശ്ചിത സമയം അവസാനിക്കും വരെ നടന്നില്ല.
ഒടുവിൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ചെംസ്ഡൈൻ താൽബി സണ്ടർലൻഡിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടുകയായിരുന്നു. വിജയത്തോടെ സണ്ടർലൻഡ് 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.