Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Father In Custody

കു​മ്പ​ള​യി​ൽ കു​ഞ്ഞി​നെ മ​റ്റൊ​രാ​ളി​ന് കൈ​മാ​റി​യ പി​താ​വ് ക​സ്റ്റ​ഡി​യി​ൽ

കു​​​മ്പ​​​ള: ഒ​​​രു മാ​​​സം പ്രാ​​​യ​​​മാ​​​യ ആ​​​ൺ​​​കു​​​ഞ്ഞി​​​നെ വ​​​ള​​​ർ​​​ത്താ​​​നെ​​​ന്ന പേ​​​രി​​​ൽ മ​​​റ്റൊ​​​രാ​​​ൾക്കു കൈ​​​മാ​​​റി​​​യ പി​​​താ​​​വ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഹോ​​​ട്ട​​​ൽ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യ കു​​​മ്പ​​​ള സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ആ​​​ദ്യ ഭ​​​ർ​​​ത്താ​​​വ് മ​​​രി​​​ച്ച കു​​​മ്പ​​​ള സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യാ​​​ണു കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ. ഇ​​​വ​​​ർ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക പ്ര​​​സ​​​വ​​​ശേ​​​ഷം കു​​​ഞ്ഞി​​​നെ അ​​​ന്വേ​​​ഷി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് കു​​​ഞ്ഞി​​​നെ മ​​​റ്റൊ​​​രാ​​​ളി​​​ന് വ​​​ള​​​ർ​​​ത്താ​​​നേ​​​ൽ​​​പ്പി​​​ച്ച​​​താ​​​യി അ​​​റി​​​ഞ്ഞ​​​ത്. ഇ​​​വ​​​ർ ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ബ​​​ദി​​​യ​​​ഡു​​​ക്ക നീ​​​ർ​​​ച്ചാ​​​ൽ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​ടെ വീ​​​ട്ടി​​​ൽ കു​​​ഞ്ഞി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

താ​​​ൻ കു​​​ഞ്ഞി​​​നെ വി​​​ല​​​യ്ക്കു വാ​​​ങ്ങി​​​യ​​​ത​​​ല്ലെ​​​ന്നും വ​​​ള​​​ർ​​​ത്താ​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത​​​തു മാ​​​ത്ര​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. കു​​​ഞ്ഞി​​​നെ ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്നു ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ത്തു.

കു​​​ഞ്ഞി​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നെ​​​തി​​രേ ഇ​​​വ​​​ർ ആ​​​ത്മ​​​ഹ​​​ത്യാ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്ന്ു ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യും ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ​​യു​​ടെ ആ​​​ദ്യ​​​വി​​​വാ​​​ഹ​​​ത്തി​​​ൽ വേ​​​റെ​​​യും മ​​​ക്ക​​​ളു​​​ണ്ട്. ഇ​​​വ​​​രു​​​ടെ​​കൂ​​​ടി അ​​​റി​​​വോ​​​ടെ​​​യാ​​​ണു പി​​​താ​​​വ് കു​​​ഞ്ഞി​​​നെ കൈ​​​മാ​​​റി​​​യ​​​തെ​​​ന്നാ​​ണു സൂ​​​ച​​​ന. പി​​​താ​​​വി​​​നും മ​​​റ്റൊ​​​രു ഭാ​​​ര്യ​​​യും മ​​​ക്ക​​​ളു​​​മു​​​ണ്ട്.

Latest News

Up