Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Deepu Soman Murder Case

Thiruvananthapuram

ദീ​പു​സോ​മ​ൻ കൊ​ല​ക്കേ​സ് : പ്ര​തി ചൂ​ഴാ​റ്റു​കോ​ട്ട അ​മ്പി​ളി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

മ​ല​യി​ൻ​കീ​ഴ് : മ​ല​യ​ത്തെ ക്ര​ഷ​ർ ഉ​ട​മ ദീ​പു​സോ​മ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന കേ​സി​ലെ പ്ര​തി വി​ള​വൂ​ർ​ക്ക​ൽ മ​ല​യം പി​ടി​യം​കോ​ട് അ​മ്പി​ളി​ക്ക​ല വീ​ട്ടി​ൽ സ​ജി​കു​മാ​ർ എ​ന്ന അ​മ്പി​ളി (ചൂ​ഴാ​റ്റു കോ​ട്ട അ​മ്പി​ളി-56) ചി​കി​ൽ​സ​യി​ൽ ഇ​രി​ക്കെ മ​രി​ച്ചു. കൊ​ല​ക്കേ​സു​ൾ​പ്പെ​ടെ ഇ​രു​പ​ത്തി​ര​ണ്ടോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​ര​വേ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​ണ് മ​രി​ച്ച​ത്.

മ​ല​യം മൂ​ക്കു​ന്നി​മ​ല ദീ​പു ക്ര​ഷ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ ദീ​പു സോ​മ(46)​നെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 24ന് ​രാ​ത്രി 11ന് ​ത​മി​ഴ്നാ​ട് ക​ളി​യി​ക്കാ​വി​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​റ്റ​മ​രം ജം​ഗ്ഷ​നി​ൽ കാ​റി​നു​ള്ളി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് ചൂ​ഴാ​റ്റു​കോ​ട്ട അ​ന്പി​ളി.

കാ​ർ നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡ്രൈ​വി​ങ് സീ​റ്റി​ൽ ക​ഴു​ത്ത് മു​റി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. പു​റ​കി​ല​ത്തെ സീ​റ്റി​ൽ​നി​ന്ന് ഒ​രാ​ൾ ബാ​ഗു​മാ​യി ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ദീ​പു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളു​ടെ വ​ർ​ക്ക്ഷോ​പ്പും സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യും ന​ട​ത്തി​യി​രു​ന്നു. മ​ണ്ണു​മാ​ന്തി​യ​ന്ത്രം വാ​ങ്ങാ​ൻ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ദീ​പു വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി അ​മ്പി​ളി​യെ ക​ന്യാ​കു​മാ​രി എ​സ് പി ​സു​ന്ദ​ര​വ​ദ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ത്തു​റ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ദീ​പു​വി​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ളി​ൽ അ​ന്പി​ളി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

കേ​സി​ൽ പ്ര​തി​യാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ന്പി​ളി​ക്ക് ഈ ​വ​ർ​ഷം ജൂ​ലാ​യ് 7 ന് ​കോ​ട​തി ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​ന്പി​ളി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ല​യ​ത്തു​ള്ള വീ​ട്ടി​ൽ കൊണ്ടുവ​രും.

Latest News

Up