തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി മാറ്റിവെച്ചു.
യൂണിവേഴ്സിറ്റി എതിർ സത്യവാങ് മൂലം നൽകാത്തതിനാൽ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.യൂണിവേഴ്സിറ്റിയുടെ എതിർ സത്യവാങ് മൂലം ലഭിക്കാത്തതിനാൽ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സ്റ്റാൻഡിങ് കൗൺസിലന് യഥാസമയം വൈസ് ചാൻസലറുടെ വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
ഒക്ടോബർ 10ന് നടന്ന ഡിഎസ് യു തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിനെച്ചൊല്ലി തർക്കത്തിലാകുകയും സംഘർഷത്തെ തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
എതിർ സത്യവാങ് മൂലം ഹൈക്കോടതിയിൽ ഉടൻ സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി. എസ്.എഫ് ഭാരവാഹികൾ വിസിക്ക് കത്ത് നൽകി. വിഷയത്തിൽ എസ്എഫ്ഐയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.