ചങ്ങനാശേരി: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി. വീട് ഭാഗികമായി തകര്‍ന്നു. ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കല്‍ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് കാറിടിച്ചു കയറിയത്. അപകടത്തില്‍പ്പെട്ടു രണ്ടുവര്‍ഷമായി കിടപ്പിലായ മകനും മറ്റൊരു മകന്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ മറ്റൊരു മുറിയില്‍ ആയതിനാലും കുഞ്ഞമ്മ മകനു മരുന്നു വാങ്ങിക്കാന്‍ പോയതിനാലും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.
മുറിയുടെ ഭിത്തിയും അടുക്കളയിലെ സാമഗ്രികളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ ബസ് കാത്തുനില്ക്കുന്ന സ്ഥലമായിരുന്നെങ്കിലും മഴ ആയിരുന്നതിനാല്‍ കുട്ടികള്‍ കടവരാന്തയില്‍ കയറിനിന്നതുകൊണ്ട് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.
കാര്‍ ഓടിച്ചിരുന്ന അധ്യാപികയ്ക്ക് ചെറിയപരിക്കുകളുണ്ട്.