ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും എന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മുണ്ടയാട്ട് നിർവഹിക്കുന്നു.
പ്രദീപ് നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്, രതീഷ് വേഗ എന്നിവർ സംഗീതം പകരുന്നു.