പത്തനംതിട്ട: കേരളത്തില്‍ നിര്‍ണായകമായ ചേരമര്‍ സമുദായത്തിന് അധികാര വിഭവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.അഖിലകേരള ചേരമര്‍ മഹാസഭ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചേരമര്‍ സംഗമം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനില്‍ ടി. രാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ. കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ വര്‍ഗീസ് മാമ്മൻ, സംസ്ഥാന ട്രഷറര്‍ കെ.ജി. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രവി,
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. സി. ഷാജി, ബാലകൃഷ്ണന് പനയിൽ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാക്ക്, അനീഷ് മുഹമ്മദ്, ബിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി മധു നെടുമ്പാല, ഡി. ലിജിമോള്‍ പ്രശാന്തി വിശ്വനാഥ അഖിലേഷ് ബാബു, പി.ടി. ദിലീപന് രാജേഷ് കുളങ്ങര, എലിക്കുളം ജയകുമാർ, മധു സാഗര്‍ അജി ചേരമന്‍ രേഷ് കുമാർ,സുരേഷ് കുറിച്ചുമുട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.