തങ്ങാലൂർ(തൃശൂർ): കേരളത്തിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളുകളെ ഒരുമിപ്പിച്ചുകൊണ്ട് നടത്തുന്ന സാംസ്കാരികകലാമേള ‘കേംബ്രിഡ്ജ് കൾച്ചറൽ ഫെസ്റ്റി’ന് തങ്ങാലൂർ ദേവമാതാ ഇന്റർനാഷണൽ സ്കൂൾ ആതിഥേയത്വം വഹിക്കും. ‘മെലാഞ്ച്’എന്ന പേരിൽ നടത്തുന്ന കലാമേള നാളെയാണ്.
കേരള കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ്. അണ്ടർ 11, അണ്ടർ 14, അണ്ടർ 19 എന്നീ പ്രായവിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ.
ചേതന സംഗീതനാടക അക്കാദമി ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദേവമാതാ സിഎംഐ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയാകും. ഡോ. ജോളി ആന്റണി പങ്കെടുക്കും.
കൾച്ചറൽ ഫെസ്റ്റിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ദേവമാതാ സിഎംഐ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫാ. ഷാജു ഇടമന, ജോയിന്റ് ഡയറക്ടർമാരായ ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ഫാ. സിന്റോ നങ്ങിണി എന്നിവർ അറിയിച്ചു.