ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിർമിക്കുന്ന ചിത്രം ഭഭബയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണമായും മാസ്-കോമഡി-ആക്ഷന്‍ എന്റര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും വേഷമിടുന്നുണ്ട്.
ആരാധകരുടെ ആവേശമേറ്റാനായി അതിഥിതാരമായി മോഹന്‍ലാലും ചിത്രത്തിലെത്തും. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്, വി.സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി.
വേള്‍ഡ് ഓഫ് മാഡ്നെസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ഭഭബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.