Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : To Steal

ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​ർ പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ ബി​ജെ​പി​യു​ടെ രാപ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ രാ​ത്രി ഏ​ഴോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​ഗേ​റ്റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി വൈ​കി​യും സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​പ​രോ​ധ സ​മ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ വ​ര​ണ​മെ​ന്നും രാ​ജി​വ​ച്ച് പു​റ​ത്തു​വ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. രാ​പ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍, അ​നൂ​പ് ആ​ന്‍റ​ണി, എ​സ്. സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ന​ത്ത മ​ഴ ന​ന​ഞ്ഞ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

Latest News

Up