Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Rawalpindi

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ടു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

റാ​വ​ൽ​പി​ണ്ടി : പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 55 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. 195 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 18.1 ഓ​വ​റി​ൽ 139 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

37 റ​ൺ​സ് നേ​ടി​യ സ​യിം അ​യൂ​ബാ​ണ് ടോ​പ് സ്കോ​റ​ർ. മു​ഹ​മ്മ​ദ് നാ​വാ​സ് (36), സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ (24) എ​ന്നി​വ​രൊ​ഴി​ക മ​റ്റാ​ർ​ക്കും പാ​ക് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കോ​ർ​ബി​ൻ ബോ​ഷ് നാ​ലും ജോ​ർ​ജി ലി​ൻ​ഡെ മൂ​ന്നും ലി​സാ​ദ് വി​ല്ല്യം​സ് ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 194/9 പാ​ക്കി​സ്ഥാ​ൻ 139 (18.1). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 194 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. റീ​സ ഹെ​ൻ​ഡ്രി​ക്സ്‌​സി​ന്‍റെ (60) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജി ലി​ൻ​ഡെ​യു​ടെ​യും (36) ടോ​ണി ഡി ​സോ​ർ​സി​യു​ടെ​യും (23) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി മു​ഹ​മ്മ​ദ് ന​വാ​സ് മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സ​യിം അ​യൂ​ബ് ര​ണ്ട് വി​ക്ക​റ്റും ഷ​ഹീ​ൻ അ​ഫ്രീ​ഡി ന​സീം ഷാ ​അ​ബ്രാ​ർ അ​ഹ്മ​മ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. ബാ​റ്റു​കൊ​ണ്ടും ബോ​ളു​കൊ​ണ്ടും തി​ള​ങ്ങി​യ ജോ​ർ​ജി ലി​ൻ​ഡെ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം 31ന് ​ന​ട​ക്കും.

Latest News

Up