Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Passenger Breaks

ട്രെ​യി​നി​ൽ പ​ഴ്‌​സ് മോ​ഷ​ണം പോ​യി; യാ​ത്ര​ക്കാ​രി എ​സി കോ​ച്ചി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ല് ത​ക​ർ​ത്തു

ഭോ​പ്പാ​ല്‍: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​രി എ​സി കോ​ച്ചി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ല് ത​ല്ലി​ത്ത​ക​ര്‍​ത്തു. ത​ന്‍റെ പ​ഴ്‌​സ് മോ​ഷ​ണം പോ​യ​തി​ലും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു യാ​ത്ര​ക്കാ​രി കു​പി​ത​യാ​യി പെ​രു​മാ​റി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ജ​ന​ല്‍​ച്ചി​ല്ല് ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. യു​വ​തി​യു​ടെ സ​മീ​പ​ത്ത് ഒ​രു കു​ട്ടി ഇ​രി​ക്കു​ന്ന​തും കാ​ണാം.

ചി​ല്ല് ത​ക​ര്‍​ക്ക​രു​തെ​ന്ന് ചു​റ്റും നി​ല്‍​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യു​വ​തി ജ​ന​ലി​ന്‍റെ ചി​ല്ലി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ട്രേ ​കൊ​ണ്ട് തു​ട​രെ​ത്തു​ട​രേ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

Latest News

Up