Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Nuclear Designs

ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ൾ ‍ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ; ന്യൂ​ക്ലി​യ​ർ ഡ‍ി​സൈ​നു​ക​ൾ ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ൾ ‍ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് ആ​ദി​ൽ ഹു​സൈ​നി​യെ (59) ‍ആ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കു വി​ദേ​ശ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​താ​യും ക​ണ്ടെ​ത്തി.

പ​ല സ്ഥ​ല​ങ്ങ​ളി​ൽ പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ വ്യാ​ജ രേ​ഖ​ക​ൾ‌ ഉ​പ​യോ​ഗി​ച്ചു പാ​സ്പോ​ർ​ട്ടു​ക​ൾ സം​ഘ​ടി​പ്പി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും അ​വി​ട​ങ്ങ​ളി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് വ്യാ​ജ പാ​സ്പോ​ർ​ട്ടു​ക​ളും ക​ണ്ടെ​ത്തി.

റ​ഷ്യ​യി​ലെ ശാ​സ്ത്ര​ജ്ഞ​രി​ൽ​നി​ന്ന് ന്യൂ​ക്ലി​യ​ർ ഡ‍ി​സൈ​നു​ക​ൾ വാ​ങ്ങി ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു കൈ​മാ​റി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ സ​മ്മ​തി​ച്ചു. പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ പ​ണം ദു​ബാ​യി​ൽ വ​സ്തു വാ​ങ്ങാ​ൻ നി​ക്ഷേ​പി​ച്ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും പ​ണം ഉ​പ​യോ​ഗി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഹു​സൈ​നി​യെ ഏ​ഴ് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Latest News

Up