Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Compensation

വി​ജ​യ് ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​രത്തുകയായ 20 ലക്ഷം തി​രി​ച്ചയച്ച് വീ​ട്ട​മ്മ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) നേ​താ​വ് വി​ജ​യ് ന​ൽ​കി​യ 20 ല​ക്ഷം രൂ​പ ടി​വി​കെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ച് വീട്ടമ്മ. സാ​ന്ത്വ​ന​വു​മാ​യി ക​രൂ​രി​ൽ നേ​രി​ട്ട് എ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ന​ഷ്ട​പ​രി​ഹാ​രത്തുക വീ​ട്ട​മ്മ തി​രി​കെ​ ന​ൽ​കിയത്.

ക​രൂ​രി​ൽ വി​ജ​യ്‌​യു​ടെ റാ​ലി​ക്കി​ടെ തി​ര​ക്കി​ൽ​പ്പെ​ട്ട്‌ മ​രി​ച്ച ര​മേ​ശി​ന്‍റെ ഭാ​ര്യ സം​ഗ​വി​യാ​ണ് പണം തിരികെ നൽകിയത്. വി​ജ​യ് നേ​രി​ട്ട് അ​നു​ശോ​ച​ന​മ​റി​യി​ക്കാ​ൻ വ​രാ​ത്ത​തി​നാ​ലാ​ണി​തെ​ന്നും പ​ണ​ത്തെ​ക്കാ​ൾ വ​ലു​താ​ണ് അ​ദ്ദേ​ഹം നേ​രി​ട്ട്‌ സ​ന്ദ​ർ​ശി​ച്ചു​ള്ള സാ​ന്ത്വ​ന​മെ​ന്നും സം​ഗ​വി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മ​ഹാ​ബ​ലി​പു​ര​ത്തു​ന​ട​ന്ന വി​ജ​യ്‌​യു​ടെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ത​ന്നെ വി​ളി​ച്ചി​ല്ലെ​ന്നും സം​ഗ​വി അ​റി​യി​ച്ചു.

സം​ഗ​വി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​രി ഭൂ​പ​തി​യും ബ​ന്ധു​ക്ക​ളും മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക്‌ വ​ന്നി​രു​ന്നു. വി​ജ​യ് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​രൂ​ർ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ 37 കു​ടും​ബ​ങ്ങ​ളാ​ണ് മ​ഹാ​ബ​ലി​പു​ര​ത്ത് എ​ത്തി​യി​രു​ന്ന​ത്. ക​രൂ​രി​ൽ നേ​രി​ട്ടു​ചെ​ന്ന് കു​ടും​ബ​ങ്ങ​ളെ കാ​ണാ​ത്ത​തി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞെ​ന്നും എ​ല്ലാ​വ​രോ​ടും വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞ​തെ​ന്നു​മാ​യി​രു​ന്നു വി​ജ​യ് വ്യ​ക്ത​മാ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ നേ​രി​ട്ടു​ക​ണ്ട​ത്. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക ​സ​ഹാ​യ​വും കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കി.

Latest News

Up