കൽപ്പറ്റ: അമ്പലവയൽ ചുള്ളിയോട് റോഡിൽ റസ്റ്റ് ഹൗസിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.
രാത്രി 10ഓടെയായിരുന്നു അപകടം. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.