തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോളില്‍ മൂന്നു കാറ്റഗറിയിലും സുവര്‍ണനേട്ടവുമായി കോഴിക്കോട്.
സബ്ജൂണിയര്‍, ജൂണിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ കോഴിക്കോട് സ്വര്‍ണം സ്വന്തമാക്കി. സബ് ജൂണിയറില്‍ കോട്ടയത്തെയും ജൂണിയറില്‍ തൃശൂരിനെയും പരാജയപ്പെടുത്തിയായിരുന്നു കോഴിക്കോടന്‍ കുതിപ്പ്.
സീനിയര്‍ പെണ്‍കുട്ടികളിലും കോഴിക്കോട് തൃശൂര്‍ കലാശപ്പോരാട്ടമായിരുന്നു. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴ കോഴിക്കോടിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. ജൂണിയറില്‍ തൃശൂരും സീനിയറില്‍ കോഴിക്കോടും കഴിഞ്ഞ ദിവസം സ്വര്‍ണം സ്വന്തമാക്കിയിരുന്നു.