Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sahodaya Kalatsavam:

Kasaragod

സ​ഹോ​ദ​യ ക​ലോ​ത്സ​വം: ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് സ​ഹോ​ദ​യ സ്‌​കൂ​ള്‍ കോം​പ്ല​ക്‌​സ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ 1047 പോ​യി​ന്റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റേ​ജി​ത​ര മത്സരങ്ങ​ളും ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സ്റ്റേ​ജി​ന​ങ്ങ​ളും അ​ര​ങ്ങേ​റി​യ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 745 പോ​യി​ന്‍റോ​ടെ​യും ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ല്‍ 302 പോ​യി​ന്‍റോടെ​യും ആ​ണ് ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 606 പോ​യ​ിന്‍റ് നേ​ടി​യ സ​ദ്ഗു​രു പ​ബ്ലി​ക് സ്‌​കൂ​ള്‍ ര​ണ്ടാം​സ്ഥാ​നം നേ​ടി.

69 ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും 14 ര​ണ്ടാം​സ്ഥാ​ന​വും ഒ​മ്പ​തു മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

വി​ജ​യി​ക​ള്‍​ക്ക് സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ആ​ന്റ​ണി സ​മ്മാ​നം ന​ല്‍​കി. മി​ക​ച്ച​വി​ജ​യം നേ​ടി​യ ക​ലാ​പ്ര​തി​ഭ​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു.

Latest News

Up