Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Prosecutor

മും​ബൈ സ്ഫോ​ടനം ഒഴിവാക്കാമായിരുന്നു; സ​ഞ്ജ​യ് ദ​ത്തി​നെി​രെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ഉ​ജ്വ​ൽ നി​കം

മും​ബൈ: ന​ട​ൻ സ​ഞ്ജ​യ് ദ​ത്തി​നെി​രെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ഉ​ജ്വ​ൽ നി​കം. 1993ൽ ​ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കു​മാ​യി​രു​ന്നെ​ന്ന് ഉ​ജ്വ​ൽ പ​റ​ഞ്ഞു.

ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ഞ്ജ​യ്ക്കെ​തി​രെ ഉ​ജ്വ​ൽ രം​ഗ​ത്തെ​ത്തി​യ​ത്. സ​ഞ്ജ​യ് ദ​ത്തി​ന് ആ​യു​ധ​ങ്ങ​ളോ​ട് ഭ്ര​മ​മാ​ണ്. ആ ​ഭ്ര​മ​മാ​ണ് എ​കെ-56 റൈ​ഫി​ൾ കൈ​വ​ശം വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ചെ​ന്നും അ​ത് അ​ധോ​ലോ​ക നേ​താ​വ് അ​ബു സ​ലേം ന​ൽ​കി​യ​താ​ണെ​ന്നും ഉ​ജ്വ​ൽ പ​റ​ഞ്ഞു.

‘‘മും​ബൈ സ്ഫോ​ട​ന​ത്തി​ന് മു​ന്പ് ഒ​രു വാ​ഹ​നം നി​റ​യെ ആ​യു​ധ​ങ്ങ​ളു​മാ​യി അ​ബു സ​ലേം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് എ​ത്തി​യി​രു​ന്നു. സ​ഞ്ജ​യ് അ​ത് കാ​ണു​ക​യും ചെ​യ്തു. അ​തി​ൽനി​ന്ന് ഒ​രു തോ​ക്ക് സ​ഞ്ജ​യ് എ​ടു​ത്ത​തി​ന് ശേ​ഷം ബാ​ക്കി ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് അ​ബു മ​ട​ങ്ങി​യ​ത്.

സ്ഫോ​ട​നം ന​ട​ക്കാ​ൻ പോ​കു​ന്നു എ​ന്ന വി​വ​രം അ​ദ്ദേ​ഹ​ത്തി​ന​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ആ​യു​ധ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​മാ​യി​രു​ന്നു. ആ​യു​ധ​ങ്ങ​ൾ നി​റ​ഞ്ഞ ടെ​മ്പോ​യെക്കു​റി​ച്ച് അ​ദ്ദേ​ഹം അ​പ്പോ​ൾ ത​ന്നെ വി​വ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ പോ​ലീ​സ് ആ ​വാ​ഹ​നം പി​ന്തു​ട​രു​മാ​യി​രു​ന്നു. അ​വ​ർ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തെ കു​റി​ച്ച് അ​റി​യി​ല്ലെ​ങ്കി​ലും ആ​യു​ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ച്ചാ​ൽ‌ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു’’– ഉ​ജ്വ​ൽ പ​റ​ഞ്ഞു.

Latest News

Up