ലക്നോ: യുപിയിലെ ലക്നോ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പലതവണ ശ്രമിച്ചിട്ടും പറന്നുയരാന്‍ കഴിഞ്ഞില്ല.
റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ അപകടം മുന്നിൽ കണ്ട പൈലറ്റ് റൺവേയിൽ നിന്ന് തെന്നിമാറാതെ എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു.
സമാജ്വാദി പാർട്ടി എംപിയും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി.