
ആർച്ച് ബിഷപ് റവ. ഡോ.മോസസ് സ്വാമിദാസ്
പാറശാല: ബിൾ ഫെയ്ത്ത് മിഷൻ ആർച്ച് ബിഷപ് റവ.ഡോ.മോസസ് സ്വാമിദാസ് (75)അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന്ന് ബിഎഫ്എം ആസ്ഥാനമായ പരശുവയ്ക്കൽ മൗണ്ട് സിനായ്ൽ. 1911-ൽ അമേരിക്കക്കാരനായ റവ.സാറാ കെ.ടെയ്ലർ സ്ഥാപിച്ച ബിഎഫ്എമ്മിന്റെ ഇന്ത്യയിലെ നാലാമത്തെ അധ്യക്ഷനാണ്. ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിലായി 200 ലേറെ പള്ളികളുണ്ട്. 2005 ൽ ദലിത് ബഹുജൻ കമ്മിഷൻ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ പരിവർത്തിത ക്രൈസ്തവരുടെ അവകാശ സമരങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന കൗൺസിൽ ഓഫ് ദലിത് ക്രിസ്റ്റ്യൻസി (സിഡിഎസ്)ന്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിമലാ സ്വാമിദാസ്. മക്കൾ: കേരൻസഷ്യമോസസ്, ആനി അക്സമോസസ്. മരുമക്കൾ:റവ.സെൽവദാസ് പ്രമോദ് (ബിഷപ്, ബിഎഫ്എം), ഗോൾഡ് യേശുപോൾ(കെമിസ്റ്റ് -കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram