
രാംനാഥ് ഷേണായ്
കാഞ്ഞങ്ങാട് : നഗരത്തിലെ ആദ്യകാല വ്യാപാരിയും രാംനാഥ് സ്റ്റീൽസ് ആൻഡ് സിമന്റ് ഉടമയുമായ കെ. രാംനാഥ് ഷേണായ് (76) അന്തരിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ്, പടന്നക്കാട് നെഹ്റു മെമ്മോറിയൽ എഡ്യുക്കേഷൻ സൊസൈറ്റി, ഹൊസ്ദുർഗ് എഡ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗം, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ, കാഞ്ഞങ്ങാട് ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ എന്നിവയുടെ സ്ഥാപക അംഗം, ബേക്കൽ ക്ലബ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പാർവതി ഷേണായ്. മക്കൾ: സത്യനാഥ് ഷേണായ് (യുണൈറ്റഡ് ഫ്യൂവൽസ്, പുതിയകണ്ടം), ഡോ. സന്ധ്യ നായക് (നേത്രരോഗ വിദഗ്ധ, മണിപ്പാൽ ഹോസ്പിറ്റൽ, ബംഗളൂരു). മരുമക്കൾ: സ്മിത ഷേണായ് (കോഴിക്കോട്), ഡോ. അരവിന്ദ് നായക് (നാവികസേന മുൻ ഫിസിഷ്യൻ, ബംഗളൂരു). സഹോദരങ്ങൾ: വത്സല ഷേണായ് (മംഗളൂരു), വിഠാഭായി ഷേണായ് (മുംബൈ), പ്രമീള രമേശ് ഭട്ട് (കാഞ്ഞങ്ങാട്), കസ്തൂരി ബാളിഗ (മംഗളൂരു), ശ്യാമള പ്രഭു (മംഗളൂരു), പരേതരായ സരോജിനി ഷേണായ്, മനോരമ ആർ. പ്രഭു, ജയന്തി ഷേണായ്.





Email
Facebook
Whatsapp
Linked In
Telegram