
ഫാ. ഡേവിസ് കസിയാൻ ചിറ്റിലപ്പിള്ളി
അന്പഴക്കാട്: സിഎംഐ സന്യാസ സമർപ്പിത സമൂഹത്തിലെ തൃശൂർ ദേവമാത പ്രവിശ്യയിലെ അംഗമായ ഫാ. ഡേവിസ് കസിയാൻ ചിറ്റിലപ്പിള്ളി(91) അന്തരിച്ചു. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്നു രാവിലെ എട്ടിന് അമല ആശുപത്രി സാന്ത്വനത്തിൽ ആരംഭിക്കും. എട്ടരയോടെ ഭൗതികശരീരം കോട്ടയ്ക്കൽ (അന്പഴക്കാട്) സെന്റ് തെരേസാസ് ആശ്രമത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് രണ്ടിന് ആശ്രമദേവാലയത്തിൽ ഇരിങ്ങാക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്ത്വത്തിൽ സംസ്കാരകർമങ്ങൾ നടത്തും. ഇരിങ്ങാലക്കുട രൂപത അന്പഴക്കാട് ചിറ്റിലപ്പിള്ളി റപ്പായി - കൊച്ചുമറിയം ദന്പതികളുടെ മകനാണ്. മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എൽതുരുത്ത് സെന്റ് മേരീസ് ആശ്രമം, കടലുണ്ടി സെന്റ് പോൾസ് ആശ്രമം, കോട്ടക്കൽ സെന്റ് തെരേസാസ് ആശ്രമം, പാവറട്ടി സെന്റ് തോമസ് ആശ്രമം, തലോർ ഉണ്ണിമിശിഹാ ആശ്രമം, പാട്ടുരായ്ക്കൽ ദേവമാത പ്രൊവിൻഷ്യൽ ഹൗസ്, വരന്തരപ്പിള്ളി വിമല ഹൃദയ ആശ്രമം, അഴിക്കോട് മാർതോമ പൊന്തിഫിക്കൽ ഷ്രൈൻ, സ്നേഹഗിരി സിഎംഐ ഭവൻ, അമല സാന്ത്വനം എന്നിവിടങ്ങളിൽ പ്രിയോർ, പ്രൊകുറേറ്റർ, വൊക്കേഷൻ പ്രമോട്ടർ, പ്രൊവിൻഷ്യൽസ് സെക്രട്ടറി, ഡയറക്ട്ടർ തുടങ്ങിയ സേവനങ്ങൾ ചെയ്തിട്ടുണ്ട്. പറപ്പൂർ, ലൂർദ്ദ് കത്തീഡ്രൽ, ഒല്ലൂർ, ചേറൂർ, തൊയക്കാവ്, നന്തിപുലം, ആർത്താറ്റ്, വിജയപുരം, എളന്തിക്കര, കരാൻഞ്ചിറ, പേരാന്പ്ര, പുളിൽങ്കര, കല്യാൺ രൂപത, സ്പിരിച്ച്വാലിറ്റി സെന്റർ ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram