
സിസ്റ്റർ മറീസ മുണ്ടക്കൽ യുഎംഐ
കണ്ണൂർ: ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ മറീസ മുണ്ടക്കൽ (75) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്നു 11.30 ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ കണ്ണൂർ കോൺവെന്റ് ചാപ്പലിൽ ആരംഭിച്ച് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സംസ്കരിക്കും. കോട്ടയം കുമ്മണ്ണൂർ ഇടവകയിലെ പരേതരായ ഏബ്രഹാം-മറിയാമ്മ ദമ്പതികളുടെ മകളാണ്. കണ്ണൂർ, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം കണ്ണൂർ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ജോസ്, ജെയിംസ്, തോമസ്, ഏബ്രഹാം, ഫ്രാൻസിസ്, ഏലിയാമ്മ, ബാബു.





Email
Facebook
Whatsapp
Linked In
Telegram