ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, October 11, 2024 11:18 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​ണ് തി​രു​നാ​ളി​ന് പ്ര​സു​ദേ​ന്തി​മാ​രാ​യ​ത്.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്കി​യ വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ​യും ച​രി​ത്ര​ത്തെ ആ​ധാ​ര​മാ​ക്കി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ സ​ന്ദേ​ശം ന​ൽ​കി.



ക്രൈ​സ്ത​വ​ർ ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​ത്തി​ന് വേ​ണ്ടി വി​ളി​ക്ക​പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ളു​ടെ സ​ഹ​ജീ​വി​ക​ളു​ടെ ക​ഷ്ട​ത​യി​ൽ സ​ഹാ​യം എ​ത്തി​ക്കു​വാ​നും അ​വ​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​വാ​നും വേ​ണ്ടി ത്യാ​ഗ​ങ്ങ​ൾ സ​ഹി​ക്കു​മ്പോ​ഴാ​ണ് ഓ​രോ ക്രൈ​സ്ത​വ​നും ക്രി​സ്തു​മ​നോ​ഭാ​വ​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ന്ന​ത് എ​ന്ന അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് തി​രു​നാ​ൾ സ​മാ​പി​ച്ച​ത്. തി​രു​നാ​ളി​ന് വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം സാ​ബു ക​ട്ട​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൈ​ക്കാ​ര​ൻ​മാ​രും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.