കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, September 18, 2024 6:48 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ‍​ള​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ളം,ഓ​ണ​സ​ദ്യ, മെ​ഗാ തി​രു​വാ​തി​ര, പു​ലി​ക​ളി,മാ​വേ​ലി​യെ ആ​ന​യി​ക്ക​ൽ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന ശേ​ഷ​മാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ് ഓ​ണാ​ഘോ​ഷം ഡാ​ല​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഐ കേരള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ​മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു. തു​ട​ർ​ന്ന് മു​ഖ്യാ​തി​ഥി​യും പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ലും സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.


ആ​ർ​ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ജോ​ബി വ​ർ​ഗീ​സ്, പ്ര​മീ​ള അ​ജ​യ്, ദേ​വേ​ന്ദ്ര അ​നൂ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു ജെ​യ്സി ജോ​ർ​ജ്, വി​നോ​ദ് ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത്തു, ദീ​പ​ക് നാ​യ​ർ,, ദീ​പു ര​വീ​ന്ദ്ര​ൻ, സാ​ബു മാ​ത്യു, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, അ​ന​ശ്വ​ര​ൻ മാം​മ്പി​ള്ളി, രാ​ജ​ൻ ഐ​സ​ക് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.