സെന്‍റ്​ ജൂ​ഡ് ഇ​ട​വ​ക​യി​ൽ വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷം
Wednesday, September 18, 2024 7:14 AM IST
റോ​ണി തോ​മ​സ്
വാ​ഷിംഗ്ട​ൺ ഡിസി: നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ സെ​ന്‍റ് ജൂ​ഡ് സീ​റോമ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ​ആഭി​മു​ഖ്യ​ത്തി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. സ്ത്രീ​പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രും പാ​ര​മ്പ​ര്യ കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞാ​ണ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​ത്.

വിശുദ്ധ ​കു​ർ​ബാ​നയ്​ക്ക് ശേ​ഷം ന​ട​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യി​ൽ നാ​നൂ​റി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. സ്ത്രീ​ക​ളു​ടെ മെ​ഗാ തി​രു​വാ​തി​ര​ക​ളി, പു​രു​ഷ​ന്മാ​രു​ടെ ചെ​ണ്ട​മേ​ളം, യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലം ഓ​ണാ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി.


ഇ​ട​വ​ക വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​ർ ഓ​ണാ​ഘോ​ഷം ഉ​ദ്​ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി​മാ​രാ​യ ജെ​യ്സ​ൺ പോ​ൾ, ജോ​ബി​ൻ മാ​ളി​യേ​ക്ക​ൽ, മേ​രി ജെ​യിം​സ്, സാ​റാ റൈ​ഞ്ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.