ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Wednesday, September 18, 2024 6:07 AM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥിത്വം സെ​പ്റ്റം​ബ​ർ 15 ഞ​യ​റാ​ഴ്ച 4 മ​ണി​ക്ക് ഓ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ക്കാ​ലം ഓ​ർ​ഡി​നേ​റ്റ​ഡ് ബി​ഷ​പ്പ്, കൗ​ൺ​സി​ലോ​ർ,എ​ഴു​ത്തു​കാ​ര​ൻ, മി​ക​ച്ച ക​ൺ​വെ​ൻ​ഷ​ൺ പ്രാ​സം​ഗി​ക​ൻ തു​ട​ങ്ങി​യ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​യും കൂ​ടാ​തെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ത​ല​ത്തി​ൽ ഏ​ഷ്യ​ൻ മി​ഷ​ന​റി, നാ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഓ​ഫ് നേ​പ്പാ​ൾ, യു .​പി.​ഡി സൗ​ത്ത് ഏ​ഷ്യ റീ​ജി​യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ നി​ല​യി​ൽ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു.


ക​ഴി​ഞ്ഞ 12 വ​ർ​ഷ​ക്കാ​ല​മാ​യി ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​ക്കു​വേ​ണ്ടി വി​വി​ധ ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ചെ​യ്തു ഗാ​ല​ൻ​ഡ് സി​റ്റി യോ​ടു​ള്ള ത​ന്‍റെ സ​മ​ർ​പ്പ​ണം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ ക​മ്മ്യൂ​ണി​റ്റി മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ക​മ്മീ​ഷ​ൻ,ഗാ​ർ​ലാ​ൻ​ഡ് യൂ​ത്ത് ലീ​ഡ​ര്ഷി​പ് ക​മ്മ​റ്റി, ഗാ​ർ​ലാ​ൻ​ഡ് ഇ​ൻ​വൈ​റ​ൻ​മെ​ൻ​റ്റ​ൽ ക​മ്മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു,

ഗാ​ർ​ല​ണ്ടി​ൽ കു​ടും​ബ​മാ​യി താ​മ​സി​ച്ചു വ​രു​ന്ന ഷി​ബു​വി​ന്‍റെ ഭാ​ര്യ സൂ​സ​ൻ ഷി​ബു ന​ഴ്സിം​ഗ് രം​ഗ​ത്തു പ്ര​ശ​സ്ത​മാ​യ സേ​വ​നം ചെ​യ്ത് വ​രു​ന്നു. മ​ക്ക​ൾ: അ​ലെ​ൻ ഷി​ബു & എ​ൻ​ജെ​ല എ​ന്നി​വ​ർ, മ​രു​മ​ക​ൾ: കൃ​പാ അ​ലെ​ൻ.