ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം
Wednesday, September 18, 2024 12:31 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം. റി​ക്‌​ട​ർ സ്‌​കെ​യി​ലി​ൽ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ക്കെ​ർ​ലി​ക്ക് സ​മീ​പം ഡാ​ല​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് മെ​ട്രോ​പ്ല​ക്‌​സി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​നു​സ​രി​ച്ച്, ടെ​ക്സ​സി​ലെ മി​ഡ്‌​ലാ​ൻ​ഡി​ന് വ​ട​ക്ക് ഏ​ക​ദേ​ശം 7:45 ഓ​ടെ ഭൂ​ച​ല​ന​മു​ണ്ടാ​യി. മി​ഡ്‌​ലാ​ൻ​ഡ്, ലു​ബ്ബോ​ക്ക്, സാ​ൻ അ​ന്‍റോ​ണി​യോ, ഡാ​ള​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.


നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ലു​ബ്ബോ​ക്ക് അ​വ​ലാ​ഞ്ച് ജേ​ണ​ൽ അ​നു​സ​രി​ച്ച്, ടെ​ക്‌​സ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​ഴാ​മ​ത്തെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്.

സ്‌​ക​റി കൗ​ണ്ടി​യി​ൽ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന് ഏ​ക​ദേ​ശം ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്.