എ​ബ്ര​ഹാം ഫി​ലി​പ്പ് ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Friday, June 21, 2024 1:40 PM IST
മാ​ത്യു​ക്കു​ട്ടി ഈ​ശോ
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ലെ മു​ൻ​നി​ര സി​പി​എ​യാ​യ എ​ബ്ര​ഹാം ഫി​ലി​പ്പ് ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് എ​ബ്ര​ഹാം ഫി​ലി​പ്പി​നെ എ​ൻ​ഡോ​ഴ്സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫോ​മാ സ്ഥാ​പി​ത​മാ​യ വ​ർ​ഷം മു​ത​ൽ ഫോ​മ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് എ​ബ്ര​ഹാം. ഫോ​മ​യു​ടെ ആ​രം​ഭ​കാ​ല​മാ​യ 2008 മു​ത​ൽ 2018 വ​രെ പ​ത്തു വ​ർ​ഷ​ക്കാ​ലം ഫോ​മ​യു​ടെ ഓ​ഡി​റ്റ​റാ​യി അ​ദ്ദേ​ഹം സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

സേ​വ​ന മ​ന​സ്ഥി​തി​യു​ള്ള ഫി​ലി​പ്പ് ഫോ​മ​യ്ക്ക് ന​ല്ല ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും എ​ന്ന​തി​നാ​ലാ​ണ് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​ത് എ​ന്ന് കേ​ര​ള സെ​ന്‍റ​ർ അ​റി​യി​ച്ചു. വോ​ട്ട​വ​കാ​ശ​മു​ള്ള എ​ല്ലാ ഫോ​മാ അം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി കേ​ര​ള സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ വ്യ​ക്ത​മാ​ക്കി.


ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ ദീ​ർ​ഘ​കാ​ല സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെെ​യ​ഴി​ഞ്ഞു സ​ഹാ​യി​ക്കു​ന്ന വ്യ​ക്തി​യു​മാ​ണ് എ​ബ്ര​ഹാം. ഫോ​മാ ഏ​തു പ്രോ​ജ​ക്ടു​ക​ൾ മു​ൻ​പോ​ട്ടു കൊ​ണ്ടു​വ​ന്നാ​ലും അ​തി​ന്‍റെ ഗു​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന വ്യ​ക്തി​യാ​ണ് എ​ബ്ര​ഹാം.