എ​ഡ്മി​​ന്‍റണിൽ മെ​ഗാ തി​രു​വാ​തി​ര​യൊ​രു​ക്കി നേ​ർ​മ​യു​ടെ ഓ​ണാ​ഘോ​ഷം
Wednesday, September 18, 2024 2:03 AM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
എ​ഡ്മി​ന്‍റൻ: എ​ന്നും പു​തു​മ നി​റ​ഞ്ഞ പ​രി​പാ​ടി​ക​ൾ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്കു എ​ത്തി​ക്കാ​ൻ എ​ഡ്മ​ൺ​ടോ​ൺ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ നേ​ർ​മ​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ഡ്മ​ൺ​ടോ​ണി​ലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ ​വ​ച്ച് ന​ട​ത്ത​പ്പെ​ട്ട നേ​ർ​മ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​ര​യ്ക്കാ​ൻ നേ​ർ​മ്മ​യു​ടെ അം​ഗ​ങ്ങ​ളാ​യ നാ​ൽപ​തോ​ളം സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.

ആ​ൽ​ബെ​ർ​ട്ട​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ഗാ തി​രു​വാ​തി​ര ന​ട​ത്ത​പ്പെ​ടു​ന്ന​ത്. മെ​ഗാ തി​രു​വാ​തി​ര കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ര​സ​ക​ര​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ടാലന്‍റ് ഓ​ൺ​ലൈ​ൻ മ്യൂ​സി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ലൈവ് ഓർക്കസ്ട്രയും ഉ​ണ്ടാ​യി​രു​ന്നു.




ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​കി​ട്ടു കൂ​ട്ടു​വാ​ൻ ചെ​ണ്ട​മേ​ള​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടു കൂ​ടി പു​ത്ത​ൻ പാ​വാ​ട​യും ബ്ലൗ​സും ഉ​ടു​ത്തു കു​ഞ്ഞു കു​ട്ടി​ക​ളും കേ​ര​ള സാ​രി​ക​ള​ണി​ഞ്ഞു സ്ത്രീ​ക​ളും മാ​വേ​ലി​മ​ന്ന​നെ വ​ര​വേ​റ്റു.

സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കുള്ള സ​മ്മാ​ന ദാ​ന​വും പാ​യ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കാ​യി ഉള്ള സ​മ്മാ​ന ദാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.