ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്
Tuesday, September 17, 2024 12:58 PM IST
പി. ശ്രീകുമാര്‍
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​വേ​റ്റ്) ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് കാ​ന്‍​സ​ര്‍ ചി​കി​ത്സാ രം​ഗ​ത്ത് ലോ​ക പ്ര​ശ​സ്ത​നാ​യ മ​ല​യാ​ളി ഡോ. ​എം.​വി. പി​ള്ള​യ്ക്ക് സ​മ്മാ​നി​ച്ചു.

സാ​ന്‍​ഡി​യാ​ഗോ​യി​ല്‍ ന​ട​ന്ന 45-ാം വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു പി​ള​ള പു​ര​സ്കാ​രം കൈ​മാ​റി. അ​വാ​ര്‍​ഡ​ല്ല ഗു​ര​ദ​ക്ഷി​ണ അ​ര്‍​പ്പി​ക്ക​ലാ​ണെ​ന്ന് ഡോ. ​സി​ന്ധു പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ കാ​ന്‍​സ​ര്‍ രോ​ഗ വി​ദ​ഗ്ധ​നും തോ​മ​സ് ജ​ഫ​ര്‍​സ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ങ്കോ​ള​ജി ക്ലി​നി​ക്ക​ല്‍ പ്ര​ഫ​സ​റു​മാ​യ ഡോ. ​എം.​വി. പി​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​ണ്.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫോ​ര്‍ കാ​ന്‍​സ​ര്‍ ട്രീ​റ്റ്മെ​ന്‍റ് ആ​ന്‍​ഡ് റി​സേ​ര്‍​ച്ച് പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ല്‍ വൈ​വ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ മു​തി​ര്‍​ന്ന ഉ​പ​ദേ​ഷ്ടാ​വ്, കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ച്ച ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് വൈ​റോ​ള​ജി​യു​ടെ ത​ല​വ​ന്‍, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ല്‍ ബ്ര​സ്റ്റ് കാ​ന്‍​സ​ര്‍ ഇ​ന്‍​ഷ്യേ​റ്റീ​വ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്,


ചെ​ങ്ങ​ന്നൂ​ര്‍ കെ.​എം. ചെ​റി​യാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ്, കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍, തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗം തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തും സാ​ഹി​ത്യ രം​ഗ​ത്തും ഒ​രു പോ​ലെ പ്ര​ശോ​ഭി​ക്കു​ന്ന ഡോ. ​എം.​വി. പി​ള്ള​യെ തേ​ടി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്.

നാ​ലു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും കേ​ര​ള​ സം​സ്‌​കാ​ര​ത്തെ​യും ഭാ​ഷ​യെ​യും നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​ന്ന അ​ദ്ദേ​ഹം, ന​ര്‍​മം കൊ​ണ്ട് രോ​ഗി​ക​ള്‍​ക്കും ഉ​റ്റ​വ​ര്‍​ക്കും പ​ക​രു​ന്ന സാ​ന്ത്വ​നം ചി​കി​ത്സാ​വൈ​ദ​ഗ്ധ്യം പോ​ലെ ത​ന്നെ പേ​രു​കേ​ട്ട​താ​ണ്.