ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Tuesday, September 17, 2024 3:41 PM IST
ടി. ഉണ്ണികൃഷ്ണൻ
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച(​സെ​പ്റ്റം​ബ​ർ 21) ടാ​മ്പ ഹി​ന്ദു​ടെം​പി​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പ​ടെ ഇ​രു​പ​തി​ൽ​പ​രം പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ചെ​ണ്ട​മേ​ള​ത്തോ​ടു​കൂ​ടെ മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ഉ​ണ്ടാ​യി​രി​ക്കും.


അ​മ്മ​മാ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ ആ​ത്മ​യു​ടെ യൂ​ത്ത് ഫോ​റം കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ന് വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ത്മ(ATHMA) ഫേ​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.