ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി
Tuesday, September 17, 2024 3:28 PM IST
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ടക്കും.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ ആ​ണ് മു​ഖ്യാ​തി​ഥി. സ​മ്മേ​ള​ന​ത്തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യ പ്രേ​മി​ക​ളു​ടെ​യും വ​ലി​യ നി​ര​ത​ന്നെ പ​ങ്കെ​ടു​ക്കും.

മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ ക​ഥ, ക​വി​ത തു​ട​ങ്ങി സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ച​ർ​ച്ച​ക​ൾ, പ​ഠ​ന​ക​ള​രി​ക​ൾ, വി​നോ​ദ​ങ്ങ​ൾ ഒ​ക്കെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ൾ ചേ​ർ​ത്തി​ണ​ക്കി​യ സ​മ്പൂ​ർ​ണ​സ​മ്മേ​ള​നം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ഴു​ത്തു​കാ​ർ​ക്ക് ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള അ​നു​ഭ​വം ആ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


സ​മ്മേ​ള​ന​ത്തി​ൽ ലാ​ന​യ്‌​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക​യും അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്യും.

സ​മ്മേ​ള​ന​ത്തി​ന് ജേ​ക്ക​ബ് ജോ​ൺ, മ​നോ​ഹ​ർ തോ​മ​സ്, ജെ. ​മാ​ത്യൂ​സ്, സാം​സി കൊ​ടു​മ​ൺ, സ​ന്തോ​ഷ് പാ​ലാ, രാ​ജു തോ​മ​സ്, കെ.കെ. ജോ​ൺ​സ​ൺ, കോ​ര​സ​ൺ വ​ർ​ഗീ​സ്, ജോ​സ് കാ​ടാ​പ്പു​റം, നി​ർ​മ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന​യു​ടെ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ് (lanalit.com). മ​നോ​ഹ​ർ തോ​മ​സ് (917 974 2670), ജെ. ​മാ​ത്യൂ​സ് (914 450 1442).