മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പി. ​സി. മാ​ത്യു മത്സരിക്കുന്നു
Wednesday, September 18, 2024 1:50 AM IST
സ്വന്തം ലേഖകൻ
ഡാ​ള​സ്: 2025 ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഗാ​ർ​ലാ​ൻ​ഡ് ഡി​സ്ട്രി​ക്ട്3 സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മി​ഷ​ണ​ർ പി. ​സി. മാ​ത്യു അ​റി​യി​ച്ചു.

ഇ​ർ​വിംഗ് എ​മ​റാ​ൾ​ഡ് വാ​ലി ഹോം ​ഔ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു ത​വ​ണ പ്ര​വ​ർ​ത്തി​ച്ചു. ഗാ​ർ​ല​ൻ​ഡി​ൽ ഷോ​ഷ്സ് ഓ​ഫ് വെ​ല്ലിംഗ്ട​ൺ ക​മ്മ്യൂ​ണി​റ്റി​യു​ടെ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ണ്.

കൂ​ടാ​തെ റ​സ്റ്റി​ക് ഓ​ക്സ് ക​മ്യൂ​ണി​റ്റി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം ചെ​യ്യു​ന്നു. ഡാ​ള​സി​ലെ സാ​മൂ​ഹ്യ രം​ഗ​ത്ത് 2005 മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പി. ​സി. മാ​ത്യു മ​ല​യാ​ളി / ഇ​ന്ത്യ​ൻ നെ​റ്റ്‌വർ​ക്ക് സം​ഘ​ട​ന​യു​ടെ അ​മേ​രി​ക്ക റീ​ജിയൺ പ്ര​സി​ഡ​ന്‍റായും ഗ്ലോ​ബ​ൽ വൈ​സ് പ്രസി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.


വി​ദ്യാ​ഭാ​സ കാ​ല​ത്ത് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നി​ൽ മൂ​ന്നു പ്രാ​വ​ശ്യം കൗ​ൺ​സി​ല​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.സി. മാ​ത്യു, മ​ഹാ​ത്മാ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗ​മാ​യും ബ​ഹറി​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ സം​ഘ​ട​ന​യി​ലൂ​ടെ അ​ട്ട​പ്പാ​ടി​യി​ൽ എട്ട് ആ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട തു​ള​സി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ടു​ക​ളെ​യും കൂ​ടും ന​ൽ​കി​യി​ട്ടു​ണ്ട്.