ഡാ​ള​സ് ഫ്രി​സ്ക്കോ ഹി​ൽ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, September 18, 2024 4:51 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഫ്രി​സ്ക്കോ (ടെ​ക്സസ്): ഫ്രി​സ്ക്കോ ഹി​ൽ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഏ​ഴാം തീ​യ​തി ശ​നി​യാ​ഴ്ച ക​രോ​ൾ​ട്ട​ൻ സെ​ന്റ് മേ​രി​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​റെ പു​തു​മ​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​മേ​രി​ക്ക​ൻ ജീ​വി​ത തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കേ​ര​ള​ത്തെ​യും മ​ല​യാ​ള​ത്ത​നി​മ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​യി​ലെ ഓ​രോ ഇ​ന​വും. കേ​ര​ള വേ​ഷ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ങ്ക​മാ​രും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത​വ​രെ ആ​ന​ന്ദ​ത്തി​ലും ആ​വേ​ശ​ത്തി​ലു​മാ​ക്കി.

കേ​ര​ള​ത്തിന്‍റെ​ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ആ​ഘോ​ഷ​ത്തെ കേ​ര​ളീ​യ​മാ​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞു. തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ൻ പാ​ട്ടു​ക​ൾ, ഏ​കാ​ഭി​ന​യം, വി​വി​ധ​ത​രം നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മം അ​മേ​രി​ക്ക​യി​ൽ പു​ന​ർ​ജ​നി​ച്ച അ​നു​ഭ​വ​മാ​യി മാ​റി.


പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ പ്രാ​ധി​നി​ത്യം സം​ഘാ​ട​ക​ർ​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കി. ഇ​രു​പ​ത്ത​ഞ്ചോ​ളം ഇ​നം വി​ഭ​വ​ങ്ങ​ൾ ചേ​ർ​ത്ത് ഓ​ണ​സ​ദ്യ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. ചി​ങ്ങ​മാ​സം പി​റ​ന്ന​പ്പോ​ൾ ത​ന്നെ ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തു​ഷ്ട​രാ​യി എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​നോ​ജ് ഗോ​പ​കു​മാ​ർ പ്ര​ജീ​ഷ്, സു​നീ​ഷ്, സു​ജി​ത്ത്, ശോ​ഭി​ത സു​ജി​ത്ത്, നീ​ലി​മ ജ​യ​പ്ര​ജീ​ഷ്, അ​ഞ്ചു മ​നോ​ജ്, റി​നി സു​നീ​ഷ്, മി​ലീ മാ​ത്യൂ​സ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.