ജ​ർ​മ​നി​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
Tuesday, September 24, 2024 3:45 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
മ്യൂ​ണി​ക്ക്: ജ​ര്‍​മ​നി​യി​ലെ ബ​വേ​റി​യ​ന്‍ സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ഒ​ക്‌​ടോ​ബ​ര്‍ ഫെ​സ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​യ​ര്‍ ഫെ​സ്റ്റി​വ​ലി​ന് മ്യൂ​ണി​ക്കി​ല്‍ തു​ട​ക്ക​മാ​യി. ജ​ർ​മ​നി​യി​ല്‍ ന​ട​ന്ന തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ത്തി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​യ​ര്‍ ഫെ​സ്റ്റി​വ​ലാ​യ ഒ​ക്‌​ടോ​ബ​ര്‍ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച​ത്.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​ന്പ​തി​ന് വേ​ദി തു​റ​ന്നെ​ങ്കി​ലും ഉ​ച്ച​യ്ക്ക് 12 മ​ണി​ക്കാ​ണ് മ്യൂ​ണി​ക്ക് മേ​യ​ര്‍ ഡീ​റ്റ​ര്‍ റെ​യ്റ്റ​ര്‍ പ​രി​പാ​ടി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ടോ​ടി സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഫെ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​ഴ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മൊ​ത്തം 6.5 ദ​ശ​ല​ക്ഷം ലീ​റ്റ​ര്‍ ബി​യ​റാ​ണ് ഇ​വ​ർ കു​ടി​ച്ചു​തീ​ര്‍​ത്ത​ത്.


ബി​യ​ര്‍​ഫെ​സ്റ്റ് ഇ​വ​ന്‍റി​ന്‍റെ 189-ാമ​ത് എ​ഡി​ഷ​നാ​ണി​ത്. ഒ​ക്‌​ടോ​ബ​ര്‍ ആ​റി​നാ​ണ് ഫെ​സ്റ്റ് സ​മാ​പി​ക്കു​ന്ന​ത്.