ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ൾ
Monday, September 23, 2024 11:47 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. ഗാ​ൽ​വേ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.



അ​ല​ക്സാ​ണ്ട​റി​യോ​സ് തി​രു​മേ​നി ആ​ശീ​ർ​വ​ദി​ച്ച് തു​ട​ങ്ങി​യ ടൂ​ർ​ണ​മെന്‍റി​ൽ ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും ആറു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഗാ​ൾ​വേ​യി​ലെ ഷി​ജോ സേ​വ്യ​ർ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി. മി​ക​ച്ച ബാ​റ്ററായി ഡ​ബ്ലി​നി​ലെ വി​നു​മോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.




തി​രു​മേ​നി, വൈ​ദി​ക ശ്രേ​ഷ്ഠ​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സ്‌​പോ​ൺ​സ​ർ​മാ​ർ, അ​മ്പ​യ​ർ​മാ​ർ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ, വ​നി​താ സ​മാ​ജം, സ്റ്റു​ഡ​ന്‍റ് മൂ​വ്മെ​ന്‍റ് തു​ട​ങ്ങി പ​രി​പാ​ടി വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി സോ​ബി​ൻ മാ​ത്യൂ​സ് നന്ദി അ​റി​യി​ച്ചു.