ഇ​ന്ത്യ​യി​ലെ മെ​ട്രോ റെ​യി​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ജ​ര്‍​മ​ന്‍ മ​ന്ത്രി
Monday, September 23, 2024 12:15 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ റെ​യി​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ജ​ര്‍​മ​ന്‍ മ​ന്ത്രി സ്വെ​ൻ​യ ഷൂ​ൾ​സെ. റീ ​ഇ​ൻ​വെ​സ്റ്റ് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി നി​ക്ഷേ​പ​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

ജ​ര്‍​മ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് ഗാ​ന്ധി ന​ഗ​ര്‍ മെ​ട്രോ സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. 100 മി​ല്യ​ൺ യൂ​റോ​യു​ടെ വാ​യ്പ​യും ജ​ര്‍​മ​നി ഈ ​പ​ദ്ധ​തി​ക്കാ​യി ന​ല്‍​കു​ന്നു​ണ്ട്.


ഊ​ര്‍​ജ​ക്ഷ​മ​ത​യു​ള്ള ട്രെ​യി​നു​ക​ളു​ടെ​യും സേ​വ​ന ഘ​ട​ക​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ലും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളി​ലും ജ​ര്‍​മ​നി സ​ഹ​ക​രി​ക്കും.

പ​രി​സ്ഥി​തി സൗ​ഹൃ​ദ മെ​ട്രോ ഗ​താ​ഗ​ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​യെ മന്ത്രി പ്ര​ശം​സി​ച്ചു.