അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന​വി​ല വ​ർ​ധ​ന​വ് തു​ട​രു​മെ​ന്ന് വി​ശ​ക​ല​നം
Tuesday, September 24, 2024 11:39 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന വി​ല വ​രും വ​ർ​ഷ​ത്തി​ലും ഉ​യ​രു​മെ​ന്ന് വി​ശ​ക​ല​നം. ബാ​ങ്ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ വി​ശ​ക​ല​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

2025 ഓ​ടെ ഭ​വ​ന വി​ല നാ​ല് ശ​ത​മാ​നം കൂ​ടി ഉ​യ​രു​മെ​ന്നാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ചോ​ദി​ക്കു​ന്ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ല്പ​തു ശ​ത​മാ​നം വീ​ടു​ക​ളും ചോ​ദി​ക്കു​ന്ന വി​ല​യേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം കൂ​ട്ടി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.


വീ​ട് വാ​ങ്ങു​ന്ന​തി​നു​ള്ള ശ​രാ​ശ​രി മോ​ർ​ട്ട്ഗേ​ജ് അം​ഗീ​കാ​രം ജൂ​ലൈ​യി​ൽ 6.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 3,18,300 യൂ​റോ​യാ​യി. വീ​ടു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് വി​ല വ​ർ​ധ​ന​വി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

വ​ർ​ധി​ച്ച ഗാ​ർ​ഹി​ക വ​രു​മാ​ന​വും വീ​ടു​വി​ല​യി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. അ​യ​ർ​ല​ൻ​ഡി​ൽ വീ​ട് വാ​ങ്ങു​ക എ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കു ഏ​റെ പ്ര​യാ​സ​മേ​റി​യ​താ​യി മാ​റു​ക​യാ​ണ്.