ബെര്‍ലിന്‍: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു. ഇതുവരെ ഉപഭോക്താക്കളില്‍ എത്തിയിട്ടില്ലാത്ത കാറുകളുടെ ഡെലിവറി നിരോധനവും ബിഎംഡബ്ല്യു പ്രഖ്യാപിച്ചു.
ബ്രേക്ക് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ മൊത്തത്തില്‍ 1.5 ദശലക്ഷത്തിലധികം കാറുകളെ ബാധിച്ചു. ആഗോളതലത്തിലുള്ള തിരിച്ചുവിളിക്കലിന് പുറമേ, ഇതുവരെ ക്ലെയന്റുകള്ക്ക് കൈമാറാത്ത 3,20,000 കാറുകളുടെ ഡെലിവറികളും നിര്‍ത്തിവച്ചു.